Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zimbabwe

സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ന്ത്യ x സിം​​ബാ​​ബ്‌വെ ​​പോ​​രാ​​ട്ടം ചെ​​ന്നൈ​​യി​​ല്‍ രാ​​ത്രി ഏ​​ഴി​​ന്

ചെ​​ന്നൈ: ഇ​​ന്ന​​റി​​യാം, ഇ​​ന്ത്യ​​യു​​ടെ സെ​​മി ഫൈ​​ന​​ല്‍ സ്വ​​പ്‌​​നം സ​​ഫ​​ല​​മാ​​കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ടോ എ​​ന്നും ഒ​​ന്നാം തീയതി (മാ​​ര്‍​ച്ച് ഒ​​ന്ന്) എ​​ങ്ങ​​നെ​​യാ​​കു​​മെ​​ന്നും... ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലെ ഹോ​​ട്ട് ഫേ​​വ​​റി​​റ്റു​​ക​​ളി​​ലാ​​യി പോ​​രാ​​ട്ടം ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യമ​​ത്സ​​ര​​ത്തോ​​ടെ സെ​​മി സാ​​ധ്യ​​താ ക​​ണ​​ക്കു​​ക​​ള്‍ കൂ​​ട്ടി​​യും കി​​ഴി​​ച്ചു​​മി​​രി​​ക്കേ​​ണ്ട അ​​വ​​സ്ഥ​​യി​​ലേ​​ക്കു പ​​തി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ടീം ​​ഇ​​ന്ത്യ.

ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ കോ​​ച്ചിം​​ഗും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യും അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ത​​ല​​തി​​രി​​ഞ്ഞ പി​​ച്ചും ചേ​​ര്‍​ന്ന​​പ്പോ​​ള്‍ സ്വ​​ന്തം മ​​ത്സ​​ര​​ങ്ങ​​ള്‍ ജ​​യി​​ച്ചാ​​ല്‍ മാ​​ത്രം പോ​​രാ, മ​​റ്റു​​ള്ള ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​രഫ​​ല​​ങ്ങ​​ളും ആ​​ശ്ര​​യി​​ച്ചു​​ മാ​​ത്ര​​മേ ഇ​​ന്ത്യ​​യു​​ടെ സെ​​മി ഫൈ​​ന​​ല്‍ സ്വ​​പ്‌​​നം സ​​ഫ​​ല​​മാ​​കൂ എ​​ന്ന​​താ​​ണ് അ​​വ​​സ്ഥ. സ​പ്പ​ർ എ​ട്ടി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള ടോ​ണി​ക്കി​നാ​യാ​ണ് സൂ​ര്യ​കു​മാ​ർ യാ​ദ​വും സം​ഘ​വും ഇ​റ​ങ്ങു​ന്ന​ത്.

ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക x വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് പോ​​രാ​​ട്ടം ന​​ട​​ക്കും. ഈ ​​പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഫ​​ല​​മ​​നു​​സ​​രി​​ച്ചാ​​യി​​രി​​ക്കും സിം​​ബാ​​ബ്‌​വെ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ലും ഇ​​ന്ത്യ​​യു​​ടെ സെ​​മി ഫൈ​​ന​​ല്‍ സാ​​ധ്യ​​ത എ​​ങ്ങ​​നെ​​യെ​​ന്നു വ്യ​​ക്ത​​മാ​​കൂ. മാ​​ര്‍​ച്ച് ഒ​​ന്നി​​ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന മ​​ത്സ​​രം.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക x വി​​ന്‍​ഡീ​​സ്

സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ലെ ആ​​ദ്യമ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ജ​​യി​​ച്ച ടീ​​മു​​ക​​ളാ​​ണ് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും. എ​​ന്നാ​​ല്‍, നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ഒ​​ന്നാ​​മ​​തും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാ​​മ​​തു​​മാ​​ണ്. വി​​ന്‍​ഡീ​​സി​​ന്‍റെ നെ​​റ്റ് റ​​ണ്‍ റേ​​റ്റ് 5.350, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടേ​​ത് 3.800.

ഇ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​ക്കു കാ​​ര്യ​​ങ്ങ​​ള്‍ എ​​ളു​​പ്പ​​മാ​​ക്കും. കാ​​ര​​ണം, ഇ​​ന്നു പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ല്‍ വി​​ന്‍​ഡീ​​സ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് ഇ​​റ​​ങ്ങു​​ക​​യും അ​​വ​​രു​​ടെ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ല്‍ ഇ​​ടി​​വു​​ണ്ടാ​​കു​​ക​​യും ചെ​​യ്യും. ഇ​​ന്നു സിം​​ബാ​​ബ്‌​വെ​​യെ 100 റ​​ണ്‍​സ് വ്യ​​ത്യാ​​സ​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​ന്‍ സാ​​ധി​​ച്ചാ​​ല്‍ (വി​​ന്‍​ഡീ​​സ് 107 റ​​ണ്‍​സി​​നാ​​ണ് സിം​​ബാ​​ബ്‌​വെ​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്) ഇ​​ന്ത്യ​​ക്ക് നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ല്‍ കു​​തി​​ക്കാം. ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മാ​​ര്‍​ച്ച് ഒ​​ന്നി​​ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യി​​ച്ച് ഇ​​ന്ത്യ​​ക്ക് സെ​​മി ഫൈ​​ന​​ല്‍ ബ​​ര്‍​ത്ത് ഉ​​റ​​പ്പി​​ക്കാം.

അ​​തേ​​സ​​മ​​യം, ഇ​​ന്നു വി​​ന്‍​ഡീ​​സ് ആ​​ണ് ജ​​യി​​ക്കു​​ന്ന​​തെ​​ങ്കി​​ല്‍ ഇ​​ന്ത്യ​​ക്കു കാ​​ര്യ​​ങ്ങ​​ള്‍ ബു​​ദ്ധി​​മു​​ട്ടാ​​കും. കാ​​ര​​ണം, മാ​​ര്‍​ച്ച് ഒ​​ന്നി​​ന് ഇ​​ന്ത്യ വി​​ന്‍​ഡീ​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ല്‍ അ​​തോ​​ടെ ഇ​​ന്ത്യ​​ക്കും വി​​ന്‍​ഡീ​​സി​​നും നാ​​ല് പോ​​യി​​ന്‍റ് വീ​​ത​​മാ​​കും. മാ​​ര്‍​ച്ച് ഒ​​ന്നി​​നു ന​​ട​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക x സിം​​ബാ​​ബ്‌​വെ ​പോ​​രാ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. അ​​തോ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കും നാ​​ലു പോ​​യി​​ന്‍റാ​​കും. അ​​തോ​​ടെ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​രെ നി​​ശ്ച​​യി​​ക്കു​​ന്ന​​തും സെ​​മി ഫൈ​​ന​​ല്‍ ടി​​ക്ക​​റ്റ് ന​​ല്‍​കു​​ന്ന​​തും.

​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക x വി​​ന്‍​ഡീ​​സ് മ​​ത്സ​​രം ഫ​​ലം വ​​രു​​ന്ന​​തി​​നു പി​​ന്നാ​​ലെ ആ​​യി​​രി​​ക്കും ഇ​​ന്ത്യ x സിം​​ബാ​​ബ്‌​വെ ​പോ​​രാ​​ട്ടം ചെ​​ന്നൈ എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റു​​ക. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ വി​​ന്‍​ഡീ​​സ് തോ​​ല്‍​പ്പി​​ച്ചാ​​ല്‍ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രാ​​യ കൂ​​റ്റ​​ന്‍ ജ​​യ​​മാ​​യി മാ​​റും. അ​​ല്ലെ​​ങ്കി​​ല്‍ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ല്‍ ഇ​​ന്ത്യ​​ക്കു പി​​ടി​​ച്ചു​​നി​​ല്‍​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ല. അ​​തേ​​സ​​മ​​യം, ഓ​​സ്‌​​ട്രേ​​ലി​​യ, ശ്രീ​​ല​​ങ്ക ടീ​​മു​​ക​​ളെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ അ​​ട്ടി​​മ​​റി​​ച്ച​​വ​​രാ​​ണ് സി​​ക്ക​​ന്ദ​​ര്‍ റാ​​സ ന​​യി​​ക്കു​​ന്ന സിം​​ബാ​​ബ്‌​വെ ​എ​​ന്നു വി​​സ്മ​​രി​​ക്ക​​രു​​ത്. അ​​തു​​കൊ​​ണ്ട് കൂ​​റ്റ​​ന്‍ ജ​​യ​​മെ​​ന്ന ഇ​​ന്ത്യ​​ന്‍ മോ​​ഹം എ​​ത്ര​​മാ​​ത്രം സ​​ഫ​​ല​​മാ​​കു​​മെ​​ന്ന​​തും ക​​ണ്ട​​റി​​യ​​ണം.

Latest News

Corehub Up